ഹസ്കി ഡാൻസ് വീഡിയോയുമായി നമിതയും സാനിയയും; ഏറ്റെടുത്ത് ആരാധകർ | husky dance

പട്ടുസാരിയിൽ അതിസുന്ദരിമാരായാണ് നൃത്തം ചെയ്യുന്നത്, ലക്ഷക്കണക്കിനാളുകൾ വിഡിയോ ലൈക്ക് ചെയ്തു.
 husky dance
Updated on

ഇന്‍സ്റ്റഗ്രാം റീലുകളിൽ ട്രെൻഡായ ഹസ്കി ഡാൻസിന് ചുവടുവച്ച് നടിമാരായ നമിത പ്രമോദും സാനിയ അയ്യപ്പനും. പട്ടുസാരിയിൽ അതിസുന്ദരിമാരായാണ് എല്ലാവരും നൃത്തം ചെയ്യുന്നത്. വലിയ ആരാധകശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കു‍ന്നത്. മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ ലൈക്ക് ചെയ്തത്.

‘അത് കലക്കി’ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ‘സൂപ്പർ’, ‘അടിപൊളി’, ‘ബ്യൂട്ടിഫുൾ’ എന്നിങ്ങനെ പോകുന്നു വിഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. വിഡിയോ ഒരുപാട് വൈകി പോയി എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ഹസ്‌കിയുടെ ‍ഡാൻസ് വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. വിശാൽ നായകനായ തമിഴ് ചിത്രം ‘വെടി’യിലെ ‘ഇച്ച് ഇച്ച്’ എന്ന ഗാനത്തിലെ ചെറിയൊരു പോർഷനിലാണ് ഡാൻസർ ഹസ്കി ചുവടുവയ്ക്കുന്നത്. വിഡിയോ ട്രെൻഡായതിന് പിന്നാലെ പല താരങ്ങളും ഹസ്കി വിഡിയോയ്ക്ക് ചുവടുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാനിയ അയ്യപ്പനും നമിത പ്രമോദും ഹസ്കി ഡാൻസ് വിഡിയോ പങ്കുവച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com