മോന്റെ കല്യാണം ഉടനെയില്ല, മോള്‌ടെയാണ് ആദ്യം..; പാര്‍വതി
Nov 20, 2023, 18:28 IST

ജയറാം-പാര്‍വ്വതി ദമ്പതികളുടെ മക്കള്‍ കാളിദാസും മാളവികയും വിവാഹിതരാകാന്‍ പോകുന്നു. അടുത്തിടെയാണ് അഭിനേതാവ് കൂടിയായ കാളിദാസ് ജയറാമിന്‍റെ വിവാഹനിശ്ചയം നടന്നത്. മോഡല്‍ താരിണി കലിംഗരായരാണ് കാളിദാസിന്റെ ഭാവി വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. എന്നാല്‍ മകന്റെ വിവാഹമല്ല, ആദ്യം മകള്‍ മാളവികയുടെ വിവാഹമാണ് നടക്കുകയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍വതി. ഇന്നലെ തിരുവനന്തപുരത്ത് മുന്‍കാല നടി രാധയുടെ മകള്‍ കാര്‍ത്തികയുടെ വിവാഹം കൂടാനാണ് പാര്‍വതി എത്തിയത്. മക്കളുടെ വിവാഹത്തെ കുറിച്ച്, വളരെ ചുരുങ്ങിയ വാക്കുകളിലാണ് നടി പ്രതികരിച്ചത്. ‘മോന്റെ കല്യാണം ഉടനെയില്ല, മോള്‌ടെയാണ് ആദ്യം’ എന്നാണ് പാര്‍വതി പറഞ്ഞത്. നവംബര്‍ പത്തിന് ആയിരുന്നു കാളിദാസ് ജയറാമും തരിണി കലിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.
