

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ സിനിമാ സംഘടനകളിലേക്ക് തിരിച്ചെടുക്കാൻ നീക്കം നടക്കുന്നതിൽ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജി വെച്ചു. സംഘടനകൾക്കെതിരെ രൂക്ഷ വിമർശനമാണ് ഭാഗ്യലക്ഷ്മി ഉന്നയിച്ചത്.(Move to reinstate actor Dileep, Bhagyalakshmi resigns from FEFKA)
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഫെഫ്കയിൽ നിന്ന് രാജിവെച്ചത്. ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് സിനിമയിലെ സംഘടനകൾക്കെതിരെ ഭാഗ്യലക്ഷ്മി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.