Times Kerala

 ''ഹൃദയപൂർവം'' മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടുമൊന്നിക്കുന്നു; ചിത്രീകരണം ഡിസംബറോടെ | Mohanlal and Sathyan anthikad team joining again
 

 
 ''ഹൃദയപൂർവം'' മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടുമൊന്നിക്കുന്നു; ചിത്രീകരണം ഡിസംബറോടെ
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടായ സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടുമൊന്നിക്കുന്നതായി റിപ്പോർട്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് നവാ​ഗതനായ സോനു ടി.പിയാണ് തിരക്കഥയെഴുതുന്നത്. ഫെയ്സ്ബുക്കിലൂടെ സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ഹൃദയപൂർവം എന്നാണ് ചിത്രത്തിന്റെ പേരെന്നും അദ്ദേഹം അറിയിച്ചു. 2015ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒടുവിൽ ഒന്നിച്ചത്. 

സിസ്ടഫ്

 ഡിസംബറോടെയാണ് പുതിയ ചിത്രം ആരംഭിക്കുകയെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ഷൂട്ടിങ് പൂർത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോൾ മാത്രം പേരിടുന്ന പതിവായിരുന്നു പണ്ട്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളു. ​ഗാന്ധി ന​ഗർ സെക്കൻഡ് സ്ട്രീറ്റും ഒരു ഇന്ത്യൻ പ്രണയകഥയും ഞാൻ പ്രകാശനുമെല്ലാം പേര് നേരത്തേ തീരുമാനിച്ച് തുടങ്ങിയ ചിത്രങ്ങളാണ്. ഇക്കൂട്ടത്തിലേക്കാണ് ഹൃദയപൂർവവും എത്തുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി.

സ്ടെഫ്ഗഫേസ്

നൈറ്റ് കോൾ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനാണ് ഹൃദയപൂർവത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്ന സോനു ടി.പി. 'സൂഫിയും സുജാതയും', 'അതിരൻ' എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ വീണ്ടും മലയാളത്തിലെത്തുന്നു. കലാസംവിധാനം പ്രശാന്ത് മാധവ്.
 

Related Topics

Share this story