

ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിച്ചിട്ടും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ തുടരുകയാണ്. ഷോയുടെ ഫൈനൽ മത്സരത്തിനൊടുവിൽ അനുമോളാണ് ബിഗ് ബോസ് കിരീടം നേടിയത്. അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവർ രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കിയിരുന്നു.
എന്നാൽ, ബിഗ് ബോസ് വിജയിയായ അനുമോൾ വൻതുക നൽകി പിആർ നടത്തിയാണ് വിജയിച്ചതെന്ന കടുത്ത ആരോപണം ആദ്യം മുതൽക്കേ ഉണ്ടായിരുന്നു. അനുമോൾ ഇതെല്ലാം നിഷേധിച്ചുവെങ്കിലും ആരോപണം ശക്തമാകുകയാണ് ചെയ്യുന്നത്. പലരും അനുമോൾക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ പിആർ വിവാദത്തിൽ നടിയും സീരിയൽ താരവുമായ മായ വിശ്വനാഥൻ പ്രതികരിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
'പിആർ ഉപയോഗിച്ച് കപ്പ് നേടി അത് വീട്ടിൽ കൊണ്ടുപോവാൻ ഉളുപ്പില്ലേ?' എന്നാണ് മായ വിശ്വനാഥ് ചോദിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കവെ ആയിരുന്നു മായ വിശ്വനാഥ് പിആറിനെ കുറിച്ച് പറഞ്ഞത്. 'പണം ഉണ്ടെന്ന് കരുതി എന്തും കാണിക്കാമെന്നാണോ?' എന്നും മായ ചോദിക്കുന്നു. "എത്രയോ പേര് ക്യാൻസർ വാർഡിലും മറ്റും സുഖമില്ലാതെ കിടക്കുന്നു. ഈ കാശ് അവർക്ക് നല്‍കി കൂടെ. ഒരു ട്രോഫിയിലാണോ ജീവിതം ഇരിക്കുന്നത്. ബിഗ് ബോസ് വിജയിച്ചവരൊക്കെ സിനിമയിലായാലും സീരിയലിലായാലും നല്ല രീതിയിൽ തിളങ്ങിയിട്ടുണ്ട്." - മായ വിശ്വനാഥ് പറയുന്നു.