തൃഷയ്ക്കെതിരായ പരാമര്‍ശം: ചിലർ തനിക്കെതിരെ രാഷ്ട്രീയം കളിക്കുകയാണെന്ന് മന്‍സൂര്‍ അലി ഖാന്‍.!

ചെന്നൈ: നടൻ മന്‍സൂര്‍ അലിഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ വിമര്ശനവുമായി നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. നടി തൃഷ പ്രതികരണവുമായി രംഗത്ത് എത്തിയത് വലിയ വാര്‍ത്ത പ്രധാന്യമാണ് നേടിയിരുന്നു. മൻസൂറിന്റെ പരാമർശത്തെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നുമാണ് തൃഷ പറഞ്ഞത്. പിന്നാലെ സിനിമ രംഗത്തെ പ്രമുഖര്‍ നടിയെ പിന്തുണച്ച് രംഗത്ത് എത്തി.

"ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ജനങ്ങൾക്ക് വേണ്ടി വളരെയധികം ചെയ്തിട്ടുണ്ട്, അത് ഇനിയും തുടരും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടാന്‍ അനുവദിക്കില്ല. എനിക്കെതിരെ വരുന്ന ഇത്തരം ആരോപണങ്ങള്‍ എന്നെ അപകീർത്തിപ്പെടുത്തുന്നതാണ്. മനുഷ്യര്‍ക്ക് വേണ്ടി ഞാന്‍ എത്രത്തോളം നിലകൊണ്ടിരുന്നുവെന്ന് എന്റെ ആരാധകർക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവർക്കും അറിയാ"മെന്ന് കുറിപ്പില്‍ മന്‍സൂര്‍ അലി ഖാന്‍ പറയുന്നു.