വാർത്താ സമ്മേളനം വിളിച്ച് മൻസൂർ അലിഖാൻ
Nov 21, 2023, 09:51 IST

ചെന്നൈ: തൃഷയ്‌ക്കെതിരായ അശ്ലീല പാരമശം നടത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ മൻസൂർ അലിഖാനിനെതിരെ കേസ് എടുത്തു. കേസെടുത്തതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ച് നടൻ മൻസൂർ അലി ഖാൻ. ഇന്ന് രാവിലെ പത്തുമണിക്ക് ചെന്നൈയിലാണ് വാർത്താ സമ്മേളനം. വിഷയത്തിൽ നിയമനടപടി ഉറപ്പായിട്ടും ഖേദം പ്രകടിപ്പിക്കാനോ മാപ്പുപറയാനോ മൻസൂർ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് നടൻ മാദ്ധ്യമങ്ങളെ കാണുന്നത്.
