മമ്മൂട്ടിയുടെ 'കാതലി'ന് ഗൾഫ് രാജ്യങ്ങളിൽ സെന്‍സർഷിപ്പ് നിഷേധിച്ചതായി റിപ്പോർട്ട്

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം കാതൽ ദി കോറിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിച്ചതായി റിപ്പോർട്ട്. കാതലിന്റെ പ്രമേയത്തെ സംബന്ധിച്ച് ചർച്ചകൾ സജീവമായിരിക്കെയാണ് പുതിയ റിപ്പോർട്ട്. ചിത്രത്തിൽ മമ്മൂട്ടി കഥാപാത്രം സ്വവർഗാനുരാഗിയാണെന്ന് റിപ്പോർട്ടുകൾ ഇതിന് മുൻപ് പുറത്തു വന്നിരുന്നു.

നവംബർ 23നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഖത്തറിലും കുവൈറ്റിലും സിനിമയ്ക്ക് സെൻസർഷിപ്പ് നിഷേധിച്ചു. 'അനുചിതമായ പ്രമേയം' എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സെൻസർഷിപ്പ് നിഷേധിച്ചത് എന്നാണ് റിപ്പോർട്ട്.
2022ൽ മോഹൻലാൻ നായകനായ 'മോൺസ്റ്റർ' എന്ന ചിത്രത്തിനും ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 'എൽജിബിടിക്യൂ' കണ്ടന്റ് സിനിമയിലുണ്ടെന്നതാണ് അന്ന് വ്യക്തമാക്കിയ കാരണം.