Times Kerala

മമ്മുട്ടിയും രജിനികാന്തും ഒന്നിക്കുന്നു!? വിശദീകരിച്ച്‌  മമ്മൂട്ടി

 
ARDGSR
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ  ഒരുങ്ങുകയാണ്. അടുത്തിടെ പ്രഖ്യാപിച്ച ചിത്രത്തിന് തലൈവര്‍ 171 എന്ന താല്‍ക്കാലിക പേരാണ് നൽകിയിരിക്കുന്നത്. സിനിമയിലേക്ക് മമ്മൂട്ടിക്ക് ക്ഷണം ഉണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദേശീയ മാധ്യമങ്ങൾ പോലും ഇത് വാര്‍ത്തയാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ ഇതിലുള്ള സത്യാവസ്ഥ എന്താണെന്ന്  വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി.
 
വാര്‍ത്തകളില്‍ സത്യമില്ലെന്നാണ് മമ്മൂട്ടി ഇപ്പോൾ പറയുന്നത്. ഈ സിനിമയിലേക്ക് തനിക്ക് വിളിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കാതല്‍ ദി കോര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് താരം  നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇക്കാര്യത്തെക്കുറിച്ചും പരാമർശിച്ചത്.
 
  'കാതല്‍ ദി കോര്‍' ആണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയത്തിനുശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം '. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ നവംബര്‍ 23ന് തിയേറ്ററുകളിൽ എത്തും.

Related Topics

Share this story