Times Kerala

ആറ് ഭാഷകളില്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വരുന്നു; ചിത്രം അവതരിപ്പിച്ച് എസ്എസ് രാജമൗലി
 

 
made in india

ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം വെള്ളിത്തിരയിലേക്ക് വരുന്നു.  എസ്. എസ് രാജമൗലിയാണ് ചിത്രം നിർമ്മിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ നിതിന്‍ കക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്  ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്നാണ്  പേരിട്ടിരിക്കുന്നത്.

മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം ഇറങ്ങും.ഗണേശ ചതുർഥി ദിനത്തിൽ അഭിമാനത്തോടെ അവതരിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ രാജമൗലി പങ്കുവെച്ചത്.
 
ചിത്രത്തിന്‍റെ പ്രഖ്യാപന വിഡിയോ എസ്എസ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടിട്ടുണ്ട്.. 

 


 

Related Topics

Share this story