Times Kerala

കീര്‍ത്തി സുരേഷും അനിരുദ്ധും വിവാഹിതരാകുന്നു? പ്രതികരണം
 

 
കീര്‍ത്തി സുരേഷും അനിരുദ്ധും വിവാഹിതരാകുന്നു? പ്രതികരണം

തിരുവനന്തപുരം: നടി കീര്‍ത്തി സുരേഷും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന് വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നു. ഈ വാർത്തയിൽ പ്രതികരിച്ച് നടിയുടെ പിതാവും നിര്‍മാതാവുമായ ജി.സുരേഷ് കുമാര്‍. വാര്‍ത്ത വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതില്‍ ഒരു സത്യവുമില്ല. അടിസ്ഥാനരഹിതമായ റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധിനേയും ചേർത്ത് നേരത്തെയും വാർത്തകൾ വന്നിരുന്നു. ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാർ മാധ്യമങ്ങളോടു വ്യക്തമായി. കീർത്തിയും അനിരുദ്ധും ഏറെക്കാലമായി  പ്രണയത്തിലാണെന്നും ഈ വർഷം അവസാനത്തോടെ വിവാഹം ഉണ്ടാകും എന്നായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Related Topics

Share this story