ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം 'D152' ആരംഭിച്ചു | D152

ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഇന്ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്നു, ചിത്രീകരണം തൊടുപുഴയിൽ ഇന്ന് ആരംഭിക്കും.
D152
Published on

ദിലീപിനെ നായകനാക്കി, ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം D152 ന്റെ പൂജാ ചടങ്ങുകൾ ഇന്ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്നു. ഉർവശി തീയേറ്റേഴ്സും കാക സ്റ്റോറിസും ചേർന്ന് നിർമ്മിച്ച്‌ ഉർവശി തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന D152 ന്റെ ചിത്രീകരണം തൊടുപുഴയിൽ ഇന്ന് ആരംഭിക്കും.

ദിലീപിന്റെ ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിൽ വ്യത്യസ്ത പ്രമേയത്തിലൂടെ ത്രില്ലർ മൂഡിലുള്ള D152ന്റെ രചന വിബിൻ ബാലചന്ദ്രൻ നിർവഹിക്കുന്നു. സന്ധീപ് സേനൻ, ആലക്സ് ഇ. കുര്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ: സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എം എന്നിവരാണ്.

D152 ന്റെ അണിയറപ്രവർത്തകർ: ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, പ്രോജക്റ്റ് ഡിസൈനർ: മനു ആലുക്കൽ, മ്യൂസിക് & ബാക്ക്‌ഗ്രൗണ്ട് സ്കോർ: മുജീബ് മജീദ്, എഡിറ്റർ: സൂരജ് ഇ.എസ്, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, മേക്കപ്പ് : റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ : നോബിൾ ഏറ്റുമാനൂർ,ആർട്ട് ഡയറക്റ്റർ : സുനിൽ ലാവണ്യ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ : സൈമന്തക് പ്രദീപ്, അസ്സോസിയേറ്റ് ഡയറക്ടർ : മുകേഷ് വിഷ്ണു, സ്റ്റിൽസ് : വിഗ്‌നേഷ് പ്രദീപ്, പ്രൊഡക്ഷൻ എക്സികുട്ടിവ് : ബെർണാഡ് തോമസ്, ഡിസൈൻസ് : യെല്ലോ ടൂത്ത്സ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Related Stories

No stories found.
Times Kerala
timeskerala.com