Times Kerala

റിലീസായിട്ട് വെറും ഏഴ് ദിനങ്ങള്‍; 650 കോടി കവിഞ്ഞ് 'ജവാന്റെ' ബോക്സ് ഓഫീസ് കളക്ഷൻ  
 

 
റിലീസായിട്ട് വെറും ഏഴ് ദിനങ്ങള്‍; 650 കോടി കവിഞ്ഞ് 'ജവാന്റെ' ബോക്സ് ഓഫീസ് കളക്ഷൻ

ആറ്റ്ലി സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാന്‍ ബോക്സ് ഓഫീസില്‍ കുതിയ്ക്കുന്നു. സെപ്തംബര്‍ 7 ന് റിലീസ് ചെയ്ത ചിത്രം വെറും ഒരാഴ്ചകൊണ്ട് കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 650 കോടിയാണ് നേടിയത്. 9. 7 കോടി ടിക്കറ്റുകളാണ് ഇന്ത്യയില്‍ മാത്രം വിറ്റ് പോയതെന്ന് ട്രെയ്ഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ എക്സിൽ കുറിച്ചു ചെയ്തു.

ഇത്രയും ദിവസം പിന്നിട്ടിട്ടും ആകെ പ്രദര്‍ശനങ്ങളുടെ എണ്ണത്തില്‍ ഇപ്പോഴും കാര്യമായ കുറവ് വന്നിട്ടില്ല. ഏഴാമത്തെ ദിനത്തില്‍ 20.12 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിന് വിദേശത്തും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വാരാന്ത്യത്തില്‍ ഇനിയും വരുമാനം കൂടുമെന്നാണ് കണ്ടെത്തൽ.

ആദ്യ ദിനംകൊണ്ട് 75 കോടിയോളമാണ് ചിത്രം നേടിയത്. ഹിന്ദിയില്‍ നിന്ന് 65 കോടിയും തമിഴ് തെലുങ്ക് ഡബ്ബിങില്‍ നിന്ന് 10 കോടിയോളവും നേടി. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് റിലീസ് ദിനത്തില്‍ ഒരു ചിത്രം ഇത്രയും വരുമാനം നേടുന്നത്. 
 

Related Topics

Share this story