Times Kerala

‘അത് വെറുപ്പുളവാക്കുന്ന പരാമര്‍ശം’; തൃഷയ്ക്ക് പിന്തുണയുമായി ചിരഞ്ജീവി

 
‘അത് വെറുപ്പുളവാക്കുന്ന പരാമര്‍ശം’; തൃഷയ്ക്ക് പിന്തുണയുമായി ചിരഞ്ജീവി
നടി തൃഷയെ അപമാനിച്ചുള്ള മന്‍സൂര്‍ അലി ഖാന്‍റെ അശ്ലീല പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി. എക്സിലൂടെയാണ് ചിരഞ്ജീവി തന്‍റെ പ്രതികരണം അറിയിച്ചത്. ‘മന്‍സൂര്‍ അലി ഖാന്‍ നടത്തിയ മോശം പ്രസ്താവന ശ്രദ്ധയില്‍പെട്ടു. അത് ഒരു കലാകാരന് മാത്രമല്ല ഏതൊരു സ്ത്രീക്കും പെണ്‍കുട്ടിക്കും അരോചകവും വെറുപ്പുളവാക്കുന്നതുമാണ്. അദ്ദേഹത്തിന്‍റെ ഇത്തരം കമന്‍റുകള്‍ ശക്തമായ ഭാഷയില്‍ അപലപിക്കേണ്ടതാണ്. ഞാന്‍ തൃഷയ്ക്കൊപ്പമാണ്. ഇത്തരം മോശം  കമന്റുകള്‍ നേരിടേണ്ടി വരുന്ന സ്‍ത്രീകള്‍ക്കുമൊപ്പവുമാണ്’–  അദ്ദേഹം എക്സിൽ  കുറിച്ചു. ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ റേപ്പ് സീന്‍ ഇല്ലെങ്കിലും  ഒരു ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നുമായിരുന്നു മൻസൂര്‍ അലി ഖാൻ പറഞ്ഞിരുന്നത്. 

Related Topics

Share this story