

സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് 'ആശാൻ'. ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രൻസ് ആണ് പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഇന്ദ്രൻസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂർണ്ണമായും നർമ്മത്തിൽ ചാലിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. വിനായക് ശശികുമാർ രചന നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്കു സംഗീതം നൽകുക സംവിധായകനായ ജോൺപോൾ ജോർജ് ആണെന്ന പ്രത്യേകതയുമുണ്ട്.