Times Kerala

ഇന്ത്യൻ 2 പ്രൊമോഷൻ : കമൽഹാസനും ശങ്കറും മറ്റ് താരങ്ങളും ഇന്ന് കൊച്ചിയിൽ 

 
hh

തമിഴ് സിനിമാപ്രേമികളില്‍ ഈ വര്‍ഷം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇന്ത്യന്‍ 2. 1996 ല്‍ റിലീസ് ചെയ്ത ഇന്ത്യന്‍ ഒരുക്കിയ ഷങ്കര്‍- കമല്‍ ഹാസന്‍ ടീം തന്നെയാണ് സീക്വലിനും പിന്നില്‍. ചിത്രത്തിൻറെ റിലീസിന് രണ്ട് ദിവസ൦ മാത്രം ശേഷിക്കെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമൽഹാസനും ശങ്കറും മറ്റ് താരങ്ങളും ഇന്ന് കൊച്ചിയിൽ വൈകുന്നേരം 6:30ന് ലുലു മാളിൽ എത്തും.   

 ജൂലൈ 12 ആണ്  ഫചിത്രം റിലീസ് ചെയ്യുന്നത്. ജൂണില്‍ എത്തുമെന്ന് ആദ്യം പറഞ്ഞിരുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഈയടുത്ത് നീട്ടിയിരുന്നു.   സിനിമയുടെ ആദ്യഭാഗം  തമിഴിലും തെലുങ്കിലുമായി ചിത്രം ജൂണ്‍ 7 ന് തിയറ്ററുകളില്‍ റിലീസ്  ചെയ്തു.   സിദ്ധാർഥ്, കാജൽ, എസ് ജെ സൂര്യ, നെടുമുടി വേണു, ബോബി സിംഹ തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.  

Related Topics

Share this story