Times Kerala

തോറില്‍ വീണ്ടും അഭിനയിക്കാന്‍  ആഗ്രഹമുണ്ടെന്ന് ഹെംസ്‌വര്‍ത്ത്;പിൻവാങ്ങി സംവിധായകന്‍ 

 
sg

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് (എം.സി.യു) ഫ്രാഞ്ചൈസിയില്‍ ക്രിസ് ഹെംസ്‌വര്‍ത്ത് അവതരിപ്പിച്ച കഥാപാത്രമാണ് തോര്‍ ഓഡിന്‍സണ്‍ എന്ന ഏവർക്കും പ്രശസ്തനായ തോര്‍.

ക്രിസ് ഹെംസ്‌വര്‍ത്ത് എം.സി.യുവില്‍ ആദ്യമായി  അഭിനയിച്ചത് 2011ലെ ‘തോര്‍’ സിനിമയിലൂടെയാണ് . തുടര്‍ന്ന് ദ അവഞ്ചേഴ്സ് (2012), തോര്‍: ദി ഡാര്‍ക്ക് വേള്‍ഡ് (2013), അവഞ്ചേഴ്സ്: Age of Ultron (2015), തോര്‍: Ragnarok (2017),അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍ (2018), അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം (2019), തോര്‍: ലവ് ആന്‍ഡ് തണ്ടര്‍ (2022) എന്നിവയിലും ഡോക്ടര്‍ സ്ട്രേഞ്ചിന്റെ (2016) മിഡ്-ക്രെഡിറ്റ് സീനിലും ഹെംസ്‌വര്‍ത്ത് ഉണ്ടായിരുന്നു.

ലോകമെമ്പാടുമായി 855 മില്യണിലധികം ഡോളര്‍ കളക്ഷന്‍ നേടിയ 2017ലെ തോര്‍: Ragnarok ഉം 760 മില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടിയ 2022ലെ തോര്‍: ലവ് ആന്‍ഡ് തണ്ടര്‍ എന്ന ചിത്രവും സംവിധാനം ചെയ്തത് ടൈക വെയ്റ്റിറ്റി ആയിരുന്നു.

തോറിന്റെ അഞ്ചാം ഭാഗത്തെ പറ്റി ഇതുവരെ മാര്‍വല്‍ സ്റ്റുഡിയോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കുറച്ച് മാസങ്ങളായി അങ്ങനെ ഒരു സിനിമ വരുന്നുണ്ടെന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ നടക്കുന്ന്നുണ്ട് 
ഇതിനിടയില്‍ 2022ലെ തോര്‍: ലവ് ഏന്‍ഡ് തണ്ടറിന് ശേഷം തനിക്ക് തോറില്‍ വീണ്ടും അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഹെംസ്‌വര്‍ത്ത് അറിയിച്ചിരിക്കുകയാണ്.

പിന്നാലെ ഹെംസ്‌വര്‍ത്ത് തോറിന്റെ അടുത്ത ഭാഗത്തില്‍ തിരിച്ചു വരാന്‍ ഒരുങ്ങുകയാണെന്ന് വാര്‍ത്തകളും  വരുന്നുണ്ട്. അതോടെ മാര്‍വല്‍ ആരാധകര്‍ തോറിന്റെ അഞ്ചാം ഭാഗത്തിനു വേണ്ടി കാത്തിരിക്കാനും തുടങ്ങി.
എന്നാല്‍ ഇപ്പോള്‍ ഇന്‍വേഴ്സിന്നല്‍കിയ അഭിമുഖത്തില്‍ താന്‍ തോറിന്റെ അഞ്ചാം ഭാഗം സംവിധാനം ചെയ്യുന്നില്ലെന്ന് കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകന്‍ ടൈക വെയ്റ്റിറ്റി. രണ്ടര വര്‍ഷം വലിയ സിനിമകളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നത് വളരെ ക്ഷീണിപ്പിക്കുന്ന പ്രക്രിയയാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

Related Topics

Share this story