Times Kerala

ഗംഗയും നകുലനും സണ്ണിയും വീണ്ടും വിസ്മയിപ്പിക്കാൻ എത്തുന്നു; മണിച്ചിത്രത്താഴ് റീ-റിലീസ് തീയതി പ്രഖ്യാപിച്ചു

 
 മണിച്ചിത്രത്താഴ് തീയറ്ററുകൾ കീഴടക്കിയിട്ട് 28 വർഷങ്ങൾ

എത്ര കണ്ടാലും മടുക്കാത്ത, മതിവരാത്ത നിരവധി സിനിമകൾ ഉണ്ട്. അക്കൂട്ടത്തിൽ മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന ഒരു സിനിമയാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തിൽ വന്ന ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമെന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. ചിത്രത്തിന്റെ റീ റീലീസ് തീയതി ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ഓഗസ്റ്റ് 17 ന് വീണ്ടും തിയേറ്ററുകളിൽ എത്തും.

പുതുപുത്തൻ സാങ്കേതികവിദ്യയിൽ ഫോർ കെ അറ്റ്മോസിൽ ആണ് മണിച്ചിത്രത്താഴ് വീണ്ടും വരുന്നത്. 1993ൽ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ​ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ​ഗം​ഗ, നാ​ഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചിരുന്നു.

Related Topics

Share this story