'എല്ലാം ശരിയാകും': പുതിയ ഗാനം പുറത്തിറങ്ങി

483

മലയാളത്തിലെ ഹിറ്റ് ജോഡികളായ ആസിഫ് അലി-രജീഷ വിജയന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജിബു ജേക്കബിന്റെ സംവിധാനത്തിലൊരുങ്ങിയ 'എല്ലാം ശരിയാകും'. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോന്ന വൈകാരികമായ കഥയും അത് പ്രകടിപ്പിക്കുന്നതില്‍ കഥാപാത്രങ്ങളുടെ നിര്‍ണായകമായ സ്ഥാനവും കഥയുടെ വിജയത്തിന് വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. കുടുംബ ബന്ധങ്ങളുടെ വില തന്റെ ചിത്രങ്ങളിലൂടെ പറയാറുള്ള ജിബു ജേക്കബ് അത്തരം വലിയൊരു ക്യാന്‍വാസില്‍ തന്നെയാണ് 'എല്ലാം ശരിയാകും' ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ സിനിമയുടെ പുതിയ ഗാനം പുറത്തിറങ്ങി. കഥയുടെ ആദ്യ പകുതി പ്രണയം, സൗഹൃദം എന്നിവയാല്‍ സമ്പന്നമാണെങ്കില്‍ രണ്ടാം പകുതി പകയുടെ രാഷ്ട്രീയമാണ് പറഞ്ഞു പോകുന്നത്. തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടർ പോള്‌സ് എന്റർടെയ്മെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്.

Share this story