ദുൽഖർ സൽമാന് തിരിച്ചടി; ഭൂട്ടാൻ കാർ കളളക്കടത്ത് കേസിൽ ഇഡി അന്വേഷണം തുടങ്ങി | Bhutan car smuggling case

നടൻ അമിത് ചക്കാലയ്ക്കൽ അടക്കമുളളവർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്.
Dulquer Salman
Published on

കൊച്ചി: ഭൂട്ടാൻ കാർ കളളക്കടത്തുകേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായായാണ് ഇ‍ഡിയുടെ അന്വേഷണം.

വ്യാജ രേഖകൾ വഴി കാർ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ നടൻ അമിത് ചക്കാലയ്ക്കൽ അടക്കമുളളവർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. നടൻ ദുൽഖറിനെയും നോട്ടീസ് നൽകി വിളിപ്പിക്കാനാണ് തീരുമാനം.

വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാൻ കാർ കളളക്കടത്തിലെ കളളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com