Times Kerala

‘പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഉള്ളപ്പോള്‍ ആണ്‍കരുത്തുള്ള പ്രതിമവേണം’;വിവാദ പരാമര്‍ശവുമായി അലന്‍സിയര്‍
 

 
‘പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഉള്ളപ്പോള്‍ ആണ്‍കരുത്തുള്ള പ്രതിമവേണം’;വിവാദ പരാമര്‍ശവുമായി അലന്‍സിയര്‍

തി​രു​വ​ന​ന്ത​പു​രം: ച​ല​ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ വേ​ദി​യി​ൽ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ന​ട​ൻ അ​ല​ൻ​സി​യ​ർ. പെ​ണ്‍​പ്ര​തി​മ ത​ന്ന് പ്ര​ലോ​ഭി​പ്പി​ക്ക​രു​തെ​ന്ന് അ​ല​ൻ​സി​യ​ർ പ​റ​ഞ്ഞു. പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷ​മാ​ണ് അ​ല​ൻ​സി​യ​റു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം നല്‍കണമെന്ന് അലന്‍സിയര്‍ പറയുന്നു.  ആ​ണ്‍​ക​രു​ത്തു​ള്ള പ്ര​തി​മ കി​ട്ടു​ന്പോ​ൾ അ​ഭി​ന​യം നി​ർ​ത്തും. സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​ര​ത്തി​ന് സ്വ​ർ​ണം പൂ​ശി​യ പ്ര​തി​മ ന​ൽ​ക​ണ​മെ​ന്നും അ​ല​ൻ​സി​യ​ർ പ​റ​ഞ്ഞു.

ഇതൊടൊപ്പം ചലച്ചിത്ര പുരസ്‌കാര തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവും അലന്‍സിയര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരമായി 25,000 രൂപ തന്ന് അപമാനിക്കരുതെന്ന് അലന്‍സിയര്‍ വിമര്‍ശിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാര വിതരണ വേദിയിലായിരുന്നു അലന്‍സിയറിന്റെ വിമര്‍ശനങ്ങള്‍.

Related Topics

Share this story