'ധ്രുവനച്ചത്തിരം' റിലീസ് മാറ്റിവെക്കാൻ സാധ്യത
Nov 21, 2023, 22:37 IST

ധ്രുവനച്ചത്തിരം സിനിമയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് ഏഴ് വര്‍ഷത്തോളം നീണ്ടുനിൽക്കുന്നതാണ്. പലതവണ റിലീസ് മാറ്റിവെച്ച് ഒടുവില്‍ പ്രദര്‍ശനത്തിന് എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വീണ്ടും റിലീസ് മാറ്റുമെന്നാണ് പുതിയ റിപോർട്ടുകൾ വരുന്നത്.ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 24ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രേക്ഷകർ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.എന്നാല്‍ അതില്‍ മാറ്റം ഉണ്ടാകുമെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
റിലീസിന് ഒരാഴ്ച കൂടി ഇല്ലെങ്കിലും വിക്രമോ, ചിത്രത്തിന്റെ മറ്റ് അണിയറക്കാരോ സിനിമയുടെ പ്രമോഷന് വേണ്ടി ഇറങ്ങിയിട്ടില്ലെന്നാണ് സിനിമ ലോകത്തെ ഞെട്ടിക്കുന്ന ഇപ്പോഴത്തെ വിഷയം.ചിത്രം വീണ്ടും പ്രതിസന്ധിയിലായി എന്ന് പ്രചാരണങ്ങളും ഉണ്ട്. വിക്രം ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇതുവരെയും ചിത്രത്തിന് വേണ്ടി അഭിമുഖങ്ങളില്‍ പങ്കെടുക്കുകയോ പ്രമോഷന്‍ നടത്തുകയോ ചെയ്തിട്ടില്ല. സംവിധായകന്‍ ഗൗതം മേനോന്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുടെ യൂട്യൂബ് ചാനലില്‍ ദിവ്യദര്‍ശനിക്ക് ഒരു അഭിമുഖം നല്‍കിയിരുന്നു.
ഇത്തവണയും സിനിമയുടെ റിലീസ് മാറ്റിവെക്കും എന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ റിപോർട്ടുകൾ.സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ധ്രുവനച്ചത്തിരം വീണ്ടും മാറ്റിവച്ചേക്കാം എന്നാണ് തമിഴ്‌നാട്ടിലെ മാധ്യമങ്ങള്‍ ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈയാഴ്ച തന്നെ സിനിമ തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍ എന്നാണ് വിവരം ലഭിക്കുന്നത്.