ധൂം സംവിധായകന്‍ സഞ്ജയ് ഗാധ്‌വി അന്തരിച്ചു

ന്യൂദല്‍ഹി: ധൂം എന്ന പ്രമുഖ ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ഗാധ്‌വി അന്തരിച്ചു. 56 വയസായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ 9:30തോടെയാണ് മരണം സംഭവിച്ചതെന്ന് മകളായ സഞ്ജിന മാധ്യമനകളെ അറിയിച്ചു.ധൂം 1, ധൂം 2 എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യയാകെ ശ്രദ്ധ നേടിയ സംവിധായകനാണ് സഞ്ജയ്.

സംവിധായകരായ സഞ്ജയ് ഗുപ്ത, കുനാല്‍ കോഹ്‌ലി, എന്നിവരും യഷ് രാജ് ഫിലിംസും സംവിധയകന്റെ വിയേഗത്തിൽ അനുശോചനം അറിയിച്ചു. മൂന്ന് നാള്‍ കൂടി കഴിഞ്ഞാല്‍ സഞ്ജയ്‌യുടെ പിറന്നാൾ ആഘോഷിക്കാൻ ഇരിക്കുകയായിരുന്നു
അദ്ദേഹം ആദ്യമായി സംവിധാന രംഗത്തേക്ക് ഇറങ്ങുന്നത് 2000ത്തിലാണ്. അര്‍ജുന്‍ രാംപാലും രവീണ ടണ്ടനും അഭിനയിച്ച ചിത്രം പിന്നീട് മുടങ്ങിപ്പോവുകയായിരുന്നു. 2004ലാണ് അദ്ദേഹത്തിന്റെ ധൂം പുറത്ത് വന്നത്. ജോണ്‍ എബ്രഹാം, അഭിഷേക് ബച്ചന്‍ എന്നിവര്‍ അഭിനയിച്ച ചിത്രം അക്കാലത്ത് തരംഗമായിരുന്നു. കിഡ്‌നാപ്, അജബ് ഗസബ് ലവ്, ഓപ്പറേഷന്‍ പരിന്ദേ എന്നിവയാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ വന്ന മറ്റ് ചിത്രങ്ങള്‍.