വീണ്ടും സംവിധായകനാകാൻ ധനുഷ്; ഒപ്പം വമ്പൻ താരനിര
May 24, 2023, 15:42 IST

നടൻ ധനുഷ് സംവിധായകനാകുന്നു. ഇത്തവണ വൻ താരങ്ങളാണ് നടനൊപ്പം അണിനിരക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. എസ് ജെ സൂര്യയും സുന്ദീപ് കിഷനും ധനുഷിന്റെ സഹോദരങ്ങളായി എത്തും. വിഷ്‍ണു വിശാല്‍, ദുഷറ വിജയൻ, കാളിദാസ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
നോര്‍ത്ത് മദ്രാസാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്‍മാനാണ്. ചിത്രീകരണം എന്നാണ് തുടങ്ങുക എന്ന കാര്യത്തിൽ ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല. ധനുഷിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്
വാത്തി എന്ന ചിത്രമാണ്.
'ബാലമുരുഗൻ' എന്ന കഥാപാത്രമായാണ് ധനുഷ് ചിത്രത്തില്‍ എത്തിയത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.