Times Kerala

ഡിസംബർ ഒന്ന് മുതൽ തീയേറ്ററുകളിൽ 'ഡാൻസ് പാർട്ടി'

 
DANFD

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന 'ഡാൻസ് പാർട്ടി' ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച്   നിർമ്മാതാക്കൾ.ഡിസംബർ 1ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിൽ റിലീസ് ചെയ്ത രണ്ട് ഗാനങ്ങളും ഇതിനോടകം തന്നെ  വൈറലായി മാറിക്കഴിഞ്ഞിരുന്നു.ചിത്രത്തിന്റെ ട്രെയിലർ മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ നേടിയത്. ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാ​ഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ​ഗോകുൽ, ലെന തുടങ്ങിയവരാണ്   ഡാൻസ് പാർട്ടിയിലെ മറ്റു  കഥാപാത്രങ്ങളെ അവതരിപ്പിചിരിക്കുന്നത്. രാഹുൽ രാ​ജ്, ബിജിബാൽ, വി3കെ എന്നിവർ സം​ഗീതം നൽകിയ ​ഗാനങ്ങളാണ്  ചിത്രത്തിന്റെ മറ്റൊരു സുപ്രധാന ഘടകം.സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ​ഗാനങ്ങൾ രചിച്ചിരിക്കുന്നത്.

ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി,  ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ​ഗോപാലകൃഷ്ണൻ എന്നിവരും മറ്റു സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുണ്ട്.

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

Related Topics

Share this story