Times Kerala

മോണിക്കയുടെ സ്നേഹം അനുഭവിക്കാൻ കുട്ടികളും; ‘മോണിക്ക ഒരു Ai സ്റ്റോറി’ മൂന്നാം വാരം പിന്നിടുന്നു 

 
 മോണിക്കയുടെ സ്നേഹം അനുഭവിക്കാൻ കുട്ടികളും; ‘മോണിക്ക ഒരു Ai സ്റ്റോറി’ മൂന്നാം വാരം പിന്നിടുന്നു 

 സമീപ കാലത്ത് കുട്ടികളെ കേന്ദ്രികരിച്ച സിനിമകള്‍ തീയേറ്ററുകളുടെ പടിയിറങ്ങിയ കാലത്ത് വലിയ സ്ക്രീനില്‍ കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായി മാറുകയാണ് 'മോണിക്ക ഒരു Ai സ്റ്റോറി'യിലെ മോണിക്കയും സ്വരൂപും. മോണിക്ക ഒരു Ai അറ്റോറിയിലെ ഹൈപ്പർ ആക്ടീവായ വിദ്യാർത്ഥിയാണ് സ്വരൂപ്. സ്വരൂപിന്റെ റോളില്‍ കുട്ടികള്‍ക്ക് പ്രിയങ്കരനായി മാറിയിരിക്കുകയാണ് ബാല താരം ശ്രീപദ്. സ്വരൂപിനെ അത്ഭുതബാലനാക്കി മാറ്റിയ Ai കഥാപാത്രം മോണിക്കയും കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. മോണിക്കയായി അഭിനയിച്ചത് മലയാളം സംസാരിക്കുന്ന ഇംഗ്ലീഷുകാരി അപർണ്ണ മള്‍ബറിയാണ്. ചിത്രം പ്രക്ഷക പ്രശംസ പിടിച്ചുപറ്റി മൂന്നാം വാരം പിന്നിടുകയാണ്. ചിത്രം കാണാൻ സ്‌കൂൾ വിദ്യാർഥികൾ തലശ്ശേരി ലിബർട്ടിയിൽ എത്ത്യത്തിന്റെ വീഡിയോയും ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികള്‍ അദ്ധ്യാപകർക്കൊപ്പം തീയേറ്ററുകളില്‍ എത്തുന്നത് ആവേശമായി മാറുകയാണ്.

Related Topics

Share this story