കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ പോലീസ് കേസെടുത്തു. കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി.മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശ പ്രകാരമാണ് സെൻട്രൽ പോലീസ് കേസെടുത്തത്.
നടിക്കെതിരേ പോലീസില്‍ നേരത്തേ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അതിനാലാണ് ഇപ്പോൾ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജി നൽകിയത്. തുടര്‍ന്നാണ് കോടതി പരാതിയില്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.
നടി ശ്വേതാ മേനോന് സിനിമയിലും പരസ്യങ്ങളിലും അല്ലാതെയും അശ്ലീലരംഗങ്ങള്‍ അഭിനയിച്ച് ഇത്തരം ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ വഴിയും സാമൂഹികമാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ചെന്നാണ് പരാതിക്കാരന്റെ ആരോപണം.ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്.