Times Kerala

 കാന്താര 2; ചിത്രീകരണം  അടുത്ത മാസം

 
കാന്താര 2; ചിത്രീകരണം  അടുത്ത മാസം
 കാന്താര പ്രീക്വലിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഈ മാസം അവസാനമാണ് ചിത്രത്തിന്റെ പൂജ നിശ്ചയിച്ചിരിക്കുന്നത്. എ.ഡി 300 മുതൽ 400 കാലട്ടത്തിൽ പഞ്ചുരുളി എന്ന നാടിന്റെ ഉത്ഭവം മുതലുള്ള കഥയാണ് രണ്ടാം ഭാഗം പറയുന്നത്. 100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. കന്നട ചിത്രമായ കാന്താരയും ഋഷഭ് ഷെട്ടി എന്ന നടനും സംവിധായകനും കേരളത്തിലും വൻ ആരാധകലോകത്തെയാണ് നേടിയത്. വിവിധ ഭാഷകളിൽ ചിത്രം മൊഴി മാറ്റം നടത്തിയപ്പോഴും മികച്ച വിജയമാണ് നേടിയത്. ജനീവയിലെ എെക്യരാഷ്ട്ര സഭയുടെ ഒാഫീസിൽ പ്രദർശിപ്പിക്കാനുള്ള ബഹുമതിയും ചിത്രത്തിന് ലഭിച്ചു. കാന്താര പ്രീക്വലിനെക്കുറിച്ച് ഫെബ്രുവരിയിലാണ് ഋഷഭ ഷെട്ടി വെളിപ്പെടുത്തുന്നത്.

Related Topics

Share this story