ബുള്ളറ്റ് ഡയറീസ് ഉടൻ തിയറ്ററുകളിലേക്ക്
Nov 19, 2023, 22:51 IST

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനായ സന്തോഷ് മണ്ടൂർ സംവിധാനം ചെയുന്ന ബുള്ളറ്റ് ഡയറീസ് റിലീസിനൊരുങ്ങുന്നു.2022ന്റെ തുടക്കത്തിൽ പ്രഖ്യാപിച്ച ചിത്രം 2023 അവസാനത്തോടെയാണ് തിയറ്ററുകളിലേക്കെത്താൻ പോകുന്നത്.പ്രയാഗ മാർട്ടിനാണ് ചിത്രത്തിലെ നായിക.ചിത്രം ഡിസംബർ ഒന്നിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ബി3എം ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.സംവിധായകൻ സന്തോഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി, എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ സംഗീത സംവിധായകൻ ഷാൻ റഹ്മാനാണ്.
ഛായാഗ്രാഹകന്‍ ഫൈസല്‍ അലിയാണ്.