ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗാധ്‌വി അന്തരിച്ചു
Nov 19, 2023, 15:02 IST

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗാധ്‌വി (56) അന്തരിച്ചു. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ധൂം, ധൂ 2 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് സഞ്ജയ് ഗാധ്‌വിയാണ്. മകൾ സഞ്ജിന ഗാധ്‌വി മരണവിവരം സ്ഥിരീകരിച്ചു.
ഇന്ന് രാവിലെ 9.30ഓടെയായിരുന്നു ഗാധ്‌വി മരണപ്പെട്ടതെന്ന് മകൾ പറഞ്ഞു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം.

2000-ൽ പുറത്തിറങ്ങിയ തേരേ ലിയേ ആണ് ഗാധ്‌വിയുടെ അരങ്ങേറ്റ ചിത്രം. പുതുമുഖങ്ങൾ മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല.
തുടർന്നാണ് 2004-ൽ സംവിധാനം ചെയ്ത ധൂം ബോളിവുഡിനെയാകെ ഇളക്കിമറിച്ചു. അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം, ഉദയ് ചോപ്ര എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്തു.