മികച്ച വിജയം നേടി ബാന്ദ്ര രണ്ടാം വാരത്തിലേക്ക്

ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച പുതിയ മലയാളം ചിത്രമാണ് ബാന്ദ്ര.തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം ഇപ്പോൾ.ഇമോഷനും ആക്‌ഷനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു ചലച്ചിത്രാനുഭവമാണ് സമ്മാനിക്കുന്നതെങ്ങ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.അലൻ അലക്സാണ്ടർ ഡൊമിനിക്ക് എന്ന നായക കഥാപാത്രമായി ദിലീപ് എത്തുമ്പോൾ താര ജാനകിയായി തമന്ന അഭിനയിക്കുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും വല്യ പ്രത്യേകത പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരന്നിരുന്നു എന്നതാണ്. ബോളിവുഡ് നടൻ ഡിനോ മോറിയയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്.വൻ മുതൽ മുടക്കിലായിരുന്നു ചിത്രം ഒരുക്കിയിരുന്നത് . ശരത് കുമാർ, രാധിക ശരത് കുമാർ, ഈശ്വരി റാവു, മംമ്ത മോഹൻദാസ്, സിദ്ദീഖ്, കലാഭവൻ ഷാജോണ്‍, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.