Times Kerala

നവംബർ 24 മുതൽ ലിയോ ഓ ടി ടി യിൽ;എത്തുന്നത്  5 ഭാഷകളിലായി

 
y79
കാത്തിരിപ്പിനൊടുവില്‍ ലിയോ ഒ.ടി.ടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ച്  ലിയോ യുടെ നിർമാതാക്കൾ. നവംബര്‍ 24ന് ഇന്ത്യയിലും ആഗോളതലത്തില്‍ നവംബര്‍ 28-നും ലിയോ നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശനം തുടങ്ങും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് സിനിമ  റിലീസ് ചെയ്യപ്പെടുന്നത്.
ഒടിടി അവകാശങ്ങള്‍ വിറ്റുപോയ വഴിയും നിര്‍മ്മാതാക്കള്‍ക്ക് വന്‍ തുക ലഭിചിരുന്നു.ഉയര്‍ന്ന തുകയാണ് ലിയോയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയിരുന്നത്  എന്ന് ഇപ്പോള്‍ നിർമാതാവായ  ലളിത് കുമാര്‍ വ്യക്തമാക്കുന്നു. നവംബര്‍ 16 ശേഷം ഡിജിറ്റല്‍ റിലീസ് ഉണ്ടാകുമെന്ന് ആയിരുന്നു ലഭിച്ച വിവരം.എന്നാൽ അനൌദ്യോകികമായി നവംബര്‍ 17 എന്ന തീയതിയും സോഷ്യല്‍ മീഡിയയില്‍ പ്രചരിചിരുന്നു.എന്തായാലും ഔദ്യോഗികമായി ഒടിടി റിലീസ് പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്.
 
വിജയ് നായകനായി എത്തിയ ലിയോ ഒക്ടോബര്‍ 19 ന് റിലീസ് ചെയ്തു. ആക്ഷന്‍ ത്രില്ലര്‍ ഈ വര്‍ഷത്തെ ഏറ്റവും വേഗതയേറിയ തമിഴ് ഗ്രോസറായി മാറിയിരുന്നു.

Related Topics

Share this story