Times Kerala

ഒരു സ്റ്റേജ് കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കി, ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണ്: ധ്യാൻ ശ്രീനിവാസൻ
 

 
ഒരു സ്റ്റേജ് കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കി, ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണ്: ധ്യാൻ ശ്രീനിവാസൻ

കൊച്ചി: നടൻ അലൻസിയർ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കിയത് പോലെ തോന്നിയെന്ന് ധ്യാൻ പറഞ്ഞു. അലൻസിയറിന് അങ്ങനെ ഒരു അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ ആ പരിപാടിയ്ക്ക് പോകരുതായിരുന്നു എന്നും അതൊരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നുന്നതെന്നും ധ്യാൻ അഭിപ്രായപ്പെട്ടു. തന്റെ പുതിയ ചിത്രമായ നദികളിൽ സുന്ദരി യമുനയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കവെയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. 

‘അലൻസിയർ എന്റെ വളരെ അടുത്ത സുഹൃത്തും ജേഷ്ഠതുല്യനായി കാണുന്ന ആളുമാണ്. പക്ഷെ അദ്ദേഹത്തിന് അങ്ങനെയൊരു അഭിപ്രായമുണ്ടെങ്കിൽ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അത് ബഹിഷ്‌കരിക്കാമായിരുന്നു. ഇത് പറയാൻ വേണ്ടി അവിടെ പോയത് പോലെയാണ് എനിക്ക് തോന്നിയത്. ഒരു സ്റ്റേജ് കിട്ടുന്ന സമയത്ത് ചിലർക്ക് ഒന്ന് ആളാകാനും, ഷൈൻ ചെയ്യാനും തോന്നും. എനിക്കത് ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തോന്നിയത്,’- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Related Topics

Share this story