
മലയാളത്തിന്റെ പ്രിയ നടൻ ദുല്‍ഖര്‍ ഭാഷാഭേദമന്യേ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. നടൻ ദുല്‍ഖറിന്റേ ഒരു വർഷത്തിനു ശേഷം ലക്കി ഭാസ്‍കര്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. 2023ല്‍ ഓണത്തിന് റിലീസായ മലയാള ചിത്രം ആയ കിംഗ് ഓഫ് കൊത്തക്ക് ശേഷം ഇപ്പോഴാണ് ഒന്ന് ദുൽഖർ നായകനായ ചിത്രമായി റിലീസിന് ഒരുങ്ങുന്നത്. ഒക്ടോബർ 31 ന് ദുൽഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്‍കർ റിലീസ് ചെയ്യാൻ തയ്യാറെടുക്കുമ്പോൾ ആരാധകരുടെയും സിനിമാ പ്രേമികളുടേയും മനസ്സിൽ മുഴങ്ങുന്നത്, ഇത്തവണ ദുൽഖർ ബോക്സ് ഓഫീസിൽ വാഴുമോ അതോ വീഴുമോ എന്ന ചോദ്യമാണ്. നേരത്തെ റിലീസ് സമയത് ഒരുപാട് നെഗറ്റീവ് കമന്റുകൾ ഏറ്റു വാങ്ങിയ ചിത്രമായിരുന്നിട്ടു കൂടി ബോക്സ് ഓഫീസിൽ ലാഭം നേടിയ സിനിമയായിരുന്നു കിംഗ് ഓഫ് കൊത്ത. ലക്കി ഭാസക്‍ര്‍ സിനിമയില്‍ പ്രതീക്ഷയുമുണ്ട് താരത്തിന്റെ ആരാധകര്‍. ലക്കി ഭാസ്‍കര്‍ സിനിമ മറുഭാഷയിലാണെങ്കിലും താരത്തിന് പ്രധാനമാണ്.