നടി നമിത പ്രമോദിന് ഇന്ന് പിറന്നാൾ
Sep 19, 2023, 09:21 IST

മലയാള ചലച്ചിത്ര നടി നമിത പ്രമോദിന് ഇന്ന് പിറന്നാൾ. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തുകൊണ്ടാണ് നമിത അഭിനയലോകത്തേക്ക് കടന്നു വരുന്നത്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന് ദിലീപിന്റെ നായികയായി സൗണ്ട് തോമയിലും, കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയിലും, ലോ പൊയ്ന്ടിലും അഭിനയിച്ചു. നമിതയുടെ 6-ആമത്തെ ചിത്രം ലാൽ ജോസിന്റെ വിക്രമാദിത്യൻ ആയിരുന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.