നടി കാർത്തിക നായർ വിവാഹിതയായി; അനുഗ്രഹവുമായി ചിരഞ്ജീവിയും
Nov 19, 2023, 19:03 IST

തെന്നിന്ത്യൻ നടിയും പഴയകാല നടി രാധയുടെ മകളുമായ കാർത്തിക നായർ വിവാഹിതയായി. രോഹിത് മേനോൻ ആണ് വരൻ. കാസര്‍കോട് സ്വദേശികളായ രവീന്ദ്രന്‍ മേനോന്റെയും ശര്‍മ്മിളയുടെയും മകനാണ് രോഹിത്. തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേർന്ന ചടങ്ങിൽ മെഗാസ്റ്റാർ ചിരഞ്ജീവിയും കുടുംബസമേതം പങ്കെടുത്തിരുന്നു. രാഷ്ട്രീയ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. 2009ല്‍ ജോഷ് എന്ന തെലുങ്ക് സിനിമയിലൂടെ ആണ് കാര്‍ത്തിക അഭിനയരംഗത്ത് എത്തുന്നത്. ശേഷം കോ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒട്ടനവധി സിനിമകളില്‍ കാര്‍ത്തിക ശ്രദ്ധേയമായ വേഷത്തില്‍ എത്തി. മമ്മൂട്ടി, ദിലീപ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലും കാര്‍ത്തിക തന്‍റെ സാന്നിധ്യം അറിയിച്ചു.