നടി അനുശ്രീയുടെ വാഹനം അപകടത്തില്‍പ്പെട്ടു
Sep 16, 2023, 16:46 IST

നടി അനുശ്രീ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. മുള്ളരിക്കുടിയില്‍ ബെെക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ബെെക്ക് യാത്രികരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച നടത്താനിരുന്ന പിഎസ്‍സി പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള പി എസ് സി സെപ്റ്റംബര്‍ 18 തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി അറിയിപ്പ്. തിങ്കളാഴ്ച രാവിലെ 7:15 മുതല്‍ 9.15 വരെ നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും പിഎസ് സി അറിയിച്ചു.