അതീവ ഗ്ലാമറസ്സായി നടി അഞ്ജു കുര്യൻ; വീഡിയോ വൈറൽ | Anju Kurian

ഈ വർഷം അഞ്ജു വിവാഹിതയാകുന്നു എന്ന പ്രത്യേകതയുമുണ്ട്, റോഷൻ ആണ് വരൻ
Anju
Published on

നടി അഞ്ജു കുര്യന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ വൈറലാകുന്നു. അതീവ ഗ്ലാമറസ്സായാണ് നടി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ലോകേഷ് ആണ് ഫൊട്ടോഗ്രാഫർ. മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് കാവ്യ രാമകൃഷ്ണനാണ്.

മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍. പഠിച്ചതെല്ലാം ചെന്നൈയിലായിരുന്നു. പഠിക്കുന്ന സമയത്തുതന്നെ മോഡലിങ് ചെയ്തിരുന്നു. മോഡലിങിലൂടെയാണ് സിനിമയിലെത്തുന്നത്. 2013 ൽ നേരം എന്ന സിനിമയിൽ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്റെ തുടക്കം.

തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ഈ വർഷം അഞ്ജു വിവാഹിതയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. റോഷൻ എന്നാണ് വരന്റെ പേര്.

Related Stories

No stories found.
Times Kerala
timeskerala.com