നടൻ വിനോദ് തോമസിന്റെ മരണം; കാറിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്ന് തിരിച്ചറിയാനായില്ല, കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്
Nov 21, 2023, 08:15 IST

കോട്ടയം: നടന് വിനോദ് തോമസിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. വിനോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കാറില്‍,ഫോറന്‍സിക് വിഭാഗവും മോട്ടോര്‍വാഹന വകുപ്പും പരിശോധന നടത്തിയെങ്കിലും തകരാറൊന്നും കണ്ടെത്താനായിട്ടില്ല. വിദഗ്ധരായ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരെ എത്തിച്ച് കാര്‍ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിരിക്കുന്നത്. ഫോറന്‍സിക് പരിശോധനയില്‍ കാറിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ശനിയാഴ്ച വൈകുന്നേരം പാമ്പാടിയിലെ ബാറിനു സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് മീനടം കുറിയന്നൂര്‍ സ്വദേശിയായ നടന് വിനോദ് തോമസിനെ(47) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളില്‍ ചെന്നാണ് മരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. വിനോദിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ നടക്കും.