സിനിമ താരം വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തി
Nov 18, 2023, 21:51 IST

സിനിമ താരം വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ ആണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിൽ വിനോദിനെ വൈകുന്നേരം 5.30 യോടെയാണ് കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് കണ്ടെത്തിയത്. അദ്ദേഹത്തിന് 47 വയസായിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹം അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാർത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്‌ഡിങ്, ജൂൺ, അയാൾ ശശി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.
