നടൻ വിജയകാന്തിനെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Nov 20, 2023, 12:12 IST

പ്രശസ്ത സിനിമാതാരവും ഡിഎംഡികെ നേതാവുമായ നടൻ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ചെന്നൈയിലെ എംഐഒടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയിരിക്കുന്നതെന്നും കഴിഞ്ഞ ഏതാനും നാളുകളായി താരത്തിന് ചുമയും പനിയും ഉണ്ടായിരുന്നുവെന്നുമാണ് വിവരം. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് വിജയകാന്ത് കഴിയുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹത്തിന് പലവിധ ആരോഗ്യപ്രശ്‌നങ്ങൾ നേരത്തെ തന്നെയുണ്ടായിരുന്നു. അതിനാൽ ഏറെ നാളുകളായി വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.