Times Kerala

ആരാധ്യയ്ക്ക് ആശംസകളുമായി അഭിഷേകും ഐശ്വര്യയും

 
sdv

മകളുടെ ജന്മദിനത്തിൽ മകൾ ആരാധ്യക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സന്തോഷം പങ്കിട്ടിരിക്കുകയാണ്  ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും. ബോളിവുഡ് താരലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന താരപുത്രിയാണ് ആരാധ്യ ബച്ചൻ. ആരാധ്യയുടെ 12-ാം ജന്മദിനമാണ് അവർ ഇപ്പോൾ ആഘോഷിച്ചത്. ബച്ചൻ കുടുംബത്തിലെ ഈ ഇളമുറക്കാരിയ്ക്ക് ജനനം മുതൽ തന്നെ താരപരിവേഷം അലങ്കാരമാണ്. 

ആരാധ്യക്കൊപ്പമുള്ള പഴയ ഒരു ചിത്രം പങ്കുവച്ചാണ് ലോകസുന്ദരി ഐശ്വര്യ റായ് മകൾക്ക് ജന്മദിനാശംസകൾ നേർന്നത്

 "ഞാൻ നിന്നെ അനന്തമായും നിരുപാധികമായും  എന്നേയ്ക്കും, എല്ലാ പരിധികൾക്കുമപ്പുറമായും സ്നേഹിക്കുന്നു. എന്റെ പ്രിയപ്പെട്ട മാലാഖേ, നീയാണെന്റെ ജീവിതത്തിലെ സ്നേഹത്തിന്റെ പൂർണ്ണത, നിനക്ക് വേണ്ടിയാണ് ഞാൻ ശ്വസിക്കുന്നത് പോലും. എന്റെ അന്തരാത്മാവായവൾക്ക് സന്തോഷകരമായ പന്ത്രണ്ടാം ജന്മദിനം ആശംസിക്കുന്നു. ദൈവം നിന്നെയെക്കാലവും അനുഗ്രഹിക്കട്ടെ. അളവില്ലാത്ത സ്നേഹമായവളെ, നീ നീയായിരിക്കുന്നതിനെന്നും നന്ദി.നിന്നെ ഞാൻ ഒരുപാടൊരുപാട് സ്നേഹിക്കുന്നു, നീയാണീ ലോകത്തിൽ ഏറ്റവും മികച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം ഐശ്വര്യ ഇങ്ങനെ കുറിച്ചു.

"എന്റെ കുഞ്ഞ് രാജകുമാരിക്ക് ജന്മദിനാശംസകൾ, നിന്നെയാണ് ഞാൻ ഈ ലോകത്തിൽ ഏറ്റവും സ്നേഹിക്കുന്നത്," ആരാധ്യയ്ക്ക് അഭിഷേക് ആശംസയറിച്ചതിങ്ങനെ . 

ശ്വേതാ ബച്ചൻ, ഫരീദ് ഖാൻ, പ്രീതി സിന്റ, ഇഷ ഡിയോൾ തുടങ്ങിയ താരങ്ങളോടൊപ്പം നിരവധി ആരാധകരും കമന്റുകളിലൂടെ ആരാധ്യയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചു.

2007 ഏപ്രിലിൽ മാസത്തിലാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതകുന്നത്, 2011 ലാണ് മകൾ ആരാധ്യ ജനിച്ചത്. അടുത്തിടെ, ഐശ്വര്യയുടെ 50-ാം ജന്മദിനത്തിൽ, അമ്മയുടെ സാമൂഹിക പ്രവർത്തനത്തെ അഭിനന്ദിച്ച് ആരാധ്യ ഒരു പ്രസംഗം നടത്തിയിരുന്നു. അര്‍ബുദ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു ആരാധ്യ, ഐശ്വര്യയെ പറ്റി അഭിപ്രായം പങ്കുവെച്ചത്. 'അമ്മ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ കരുതുന്നു. ലോകത്തിന് സഹായകരമാകുന്ന കാര്യങ്ങളാണ് എന്റെ പ്രിയപ്പെട്ട അമ്മ ചെയ്യുന്നത്. നമുക്ക് ചുറ്റുമുള്ള എല്ലാവരേയും അമ്മ സഹായിക്കുന്നു. നിങ്ങള്‍ ചെയ്യുന്നത് ശരിക്കും ഗംഭീരമായ കാര്യങ്ങളാണെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ആരാധ്യ അഭിമാനപൂർവം പ്രസംഗത്തിലൂടെ അറിയിച്ചിരുന്നു.

Related Topics

Share this story