Times Kerala

ആമിർ ഖാൻ്റെ ചിത്രത്തിൻ്റെ റിലീസില്‍ മാറ്റമില്ല

 
ആമിർ ഖാൻ
ഏറെ പ്രതീക്ഷകളുള്ള ചിത്രമാണ് ആമിര്‍ ഖാൻ നായകനായി വരുന്ന 'സിത്താരെ സമീൻ പര്‍'. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. താരെ സമീൻ പറിൻ്റെ രണ്ടാം ഭാഗമാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'സിത്താരെ സമീൻ പര്‍' ക്രിസ്‍മസ് റിലീസായി എത്തുമെന്നാണ് സൂചന. 'താരെ സമീൻ പർ' എന്ന സിനിമയുടെ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. 'സിത്താരെ സമീൻ പര്‍' എന്ന സിനിമയുടെ സംവിധാനം ആര്‍ എസ് പ്രസന്നയാണ്. അടുത്തിടെ ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രം വൻ പരാജയമായതില്‍ ആമിർ ഖാൻ പ്രതികരിച്ചിട്ടുണ്ടായിരുന്നു. ആ സിനിമയ്‍ക്കായി അദ്വൈത്, കരീന എന്നിവരൊക്കെയും നന്നായി പ്രയത്നിച്ചെങ്കിലും അത് നല്ലതായി വന്നില്ലെന്നാണ് താരം പറഞ്ഞത്. 'ലാല്‍ സിംഗ് ഛദ്ധ' ടോം ഹാങ്ക്സിൻ്റെ 'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കാണ്. 

Related Topics

Share this story