Times Kerala

ജയ ജയ ജയ ഹേ സിനിമ കണ്ടിട്ട് ആമിർ ഖാൻ അഭിനന്ദിച്ചു: ബേസിൽ ജോസഫ് 

 
ജയ ജയ ജയ ഹേ സിനിമ കണ്ടിട്ട് ആമിർ ഖാൻ അഭിനന്ദിച്ചു: ബേസിൽ ജോസഫ്
 സംവിധാനം ചെയ്ത എല്ലാ സിനിമയിലും തന്റെ കഴിവ് തെളിയിച്ച താരമാണ് ബേസിൽ ജോസഫ്. മികച്ച പ്രകടനം കൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ നിരവധി ബേസിൽ കഥാപാത്രങ്ങളുണ്ട്. തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അഭിനന്ദനത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ബേസിൽ. അമീർ ഖാൻ നൽകിയ പ്രശംസയെക്കുറിച്ചാണ് താരം പറഞ്ഞത്. ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാർ ആയ ആമിർ ഖാന്റെ അടുത്തു നിന്നും ഒരു അഭിനന്ദനം ലഭിക്കുന്നത് പോലെ വേറെ ഒന്നുമില്ലെന്നുമാണ് നടൻ പറയുന്നത്. ബേസിൽ ജോസഫിന്റെ പുതിയ സിനിമയായ ഫാലിമിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യം തുറന്ന് പറഞ്ഞത്. ‘ആമിർ സാർ ഒരു നല്ല കോംപ്ലിമെൻറ് തന്നിരുന്നു. ജയ ജയ ജയ ഹേ സിനിമയ്‌ക്ക്. ആ സിനിമ കണ്ടിട്ട് മേജർ ഒരാളുടെ കോംപ്ലിമെൻറ് അദ്ദേഹത്തിന്റേതായിരുന്നു. ഒരുപാട് പേര് അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു കോംപ്ലിമെൻറ് വേറെ തന്നെയല്ലേ. ചൈൽഡ്ഹുഡ് മുതൽ നമ്മൾക്ക് ഇഷ്ടമുള്ള ഒരാളല്ല. ഇപ്പോഴും അതേ ഇഷ്ടമാണ്.’- ബേസിൽ ജോസഫ് പറഞ്ഞു.

Related Topics

Share this story