Times Kerala

എ സര്‍ട്ടിഫിക്കറ്റ്; ധനുഷ് ചിത്രം രായൻ ചർച്ചയാകുന്നു 

 
എ സര്‍ട്ടിഫിക്കറ്റ്; ധനുഷ് ചിത്രം രായൻ ചർച്ചയാകുന്നു 

ധനുഷ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന പുതിയ ചിത്രമാണ് രായൻ. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്കുള്ളത്. വൻ മേക്കോവറിലാണ് ധനുഷ് എത്തുന്നത്. ജൂലൈ 26 റിലീസ് ആകുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണെന്നതിനാല്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

കേരളത്തില്‍ രായൻ ഗോകുലം മൂവീസ് തിയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുക. അപര്‍ണ ബാലമുരളി രായൻ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ട് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ ഒരു വേഷം അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ഒരു സ്വപ്‍നത്തിന്റെ യാഥാര്‍ഥ്യം പോലെയാണ്. ധനുഷ് ഒരു പ്രചോദനമാണ് എന്നും പറയുകയാണ് സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ ബാലമുരളി.

മലയാളത്തില്‍ നിന്ന് അപര്‍ണയെ കൂടാതെ പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഛായാഗ്രാഹണം  ഓം പ്രകാശാണ്. 

Related Topics

Share this story