ബ്രണ്ണൻ കോളേജിൽ സീറ്റൊഴിവ്

തലശ്ശേരി ധർമ്മടം ഗവ. ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദ വിഷയങ്ങളിൽ എസ് സി/എസ് ടി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥികൾക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പ്രസ്തുത വിദ്യാർത്ഥികളുടെ അഭാവത്തിൽ ഒഇസി വിദ്യാർത്ഥികളേയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0490 2346027

അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ അംഗീകാരമുള്ള വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് ഇ, ഡിപ്ലോമ, ഡിഗ്രി പാസായവർക്ക് സെപ്റ്റംബർ 20വരെ അപേക്ഷിക്കാം. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ, ഹാർഡ് വെയർ ആൻഡ് അഡ്വാൻസ്ഡ് നെറ്റ് വർക്കിങ്, മെഷീൻ ലേണിംഗ് യൂസിംഗ് പൈത്തൺ, ഇന്റീരിയർ ഡിസൈൻ, ഫയർ ആൻഡ് സേഫ്റ്റി ഉൾപ്പെടെയുള്ള കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9188665545
അപേക്ഷ ക്ഷണിച്ചു
ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് എറണാകുളം ജില്ലയിൽ ആരംഭിക്കുന്ന ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിന്റെ സേവനങ്ങൾ കോഴിക്കോട് ജില്ലയിലെ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ലഭ്യമാക്കുന്നതിനും കൗൺസിലിംഗ് നൽകുന്നതിനുമായി കമ്മ്യൂണിറ്റി പിയർ നിയോഗിക്കുന്നതിനും ലീഗൽ അഡ്വൈസർ, സൈക്കോളജിസ്റ്റ്, കൗൺസിലർ എന്നിവരുടെ പാനൽ തയ്യാറാക്കുന്നതിനും അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ ഉൾപെടുത്തിയ അപേക്ഷ സെപ്റ്റംബർ 25ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673620 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04952 371911