Times Kerala

പു​തു​ത​ല​മു​റ ഉപരിപഠനത്തിനായി കേ​ര​ളം വി​ട​ണ​മെ​ന്ന് ചി​ന്തി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷം: സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് ത​ക​ര്‍​ച്ച​യി​ല്ലെ​ന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി 

 
ഉപരിപഠനം
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി കേ​ര​ളം വി​ടു​ന്ന​ വിഷയം പ്രതിപക്ഷം നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യിച്ചു. അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ച്ച മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ആണ്. കേ​ര​ളത്തിൽനിന്ന് എ​ങ്ങ​നെ​യെ​ങ്കി​ലും പു​റ​ത്തു​പോ​ക​ണ​മെ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രാ​ണ് പു​തി​യ ത​ല​മു​റ​യെ​ന്നാണ് അദ്ദേഹം ആരോപിച്ചത്. നോ​ര്‍​ക്ക റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം വി​ദേ​ശ​പ​ഠ​ന​ത്തി​ന് കേരളത്തിൽ നിന്ന് ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷത്തിനിടെ പോയവരുടെ എണ്ണം ഇരട്ടിയായിരിക്കുകയാണെന്ന് പറഞ്ഞ എം എൽ എ, ഇത് വളരെ ഭയാനകമാണെന്നും, ഇ​തി​ന് സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും രാ​ഷ്ട്രീ​യ​പ​ര​വു​മാ​യ കാ​ര​ണ​ങ്ങ​ള്‍ ഉണ്ടെന്നും കൂട്ടിച്ചേർത്തു. 

സം​സ്ഥാ​ന​ത്ത് ശ​മ്പ​ള സ്‌​കെ​യി​ല്‍ വ​ള​രെ കു​റ​വാ​ണെന്ന് പറഞ്ഞ അദ്ദേഹം, കൂട്ടായി തന്നെ ചർച്ച ചെയ്യേണ്ട ഗൗരവതരമായ വിഷയമാണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കു​ടി​യേ​റ്റം എന്നും അഭിപ്രായപ്പെട്ടു.

കേ​ര​ള​ത്തി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് ഒ​രു ത​ക​ര്‍​ച്ച​യു​മി​ല്ലെ​ന്ന് ഇതിന് മറുപടി നൽകിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ദേ​ശ​ത്തേ​ക്ക് കു​ടി​യേ​റു​ന്ന​ത് കു​റ്റ​മ​ല്ലെ​ന്നും വ്യക്തമാക്കി. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല മു​ന്നോ​ട്ട് പോകുന്നത് ന​ല്ല രീ​തി​യി​ലാ​ണ് എന്ന് പറഞ്ഞ മന്ത്രി, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കു​ടി​യേ​റ്റം ഒ​രു ആ​ഗോ​ള പ്ര​തി​ഭാ​സ​മാ​ണെന്നും, ഇത് സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും കൂട്ടിച്ചേർക്കുകയുണ്ടായി. 

Related Topics

Share this story