Times Kerala

 നാലു വർഷ ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

 
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ 'ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന' പദ്ധതിയില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാരായ തൊഴില്‍ രഹിത യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ 200000 രൂപയാണ് വായ്പയായി ലഭിക്കുക. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാന്‍ പാടില്ല. പദ്ധതി പ്രകാരം കൃഷി ഒഴികെ മറ്റേതൊരു സ്വയം തൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പതുകയുടെ നാല് ഷതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കണം. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ പിണങ്ങോട് റോഡ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-04936 202869, 9400068512
 ചീമേനി അപ്ലൈഡ് സയൻസ് കോളേജിൽ നാലു വർഷ ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.കോം കോ -ഓപ്പറേഷൻ ,ബി.എസ്സ്.സി കമ്പ്യൂട്ടർ സയൻസ് എന്നിവയാണ് കോഴ്സുകൾ. അപേക്ഷകൾ   http:www.ihrdadmission.org എന്ന സൈറ്റ് വഴി  സമർപ്പിക്കണം. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി സി ( എച്ച്) , മത്സ്യ തൊഴിലാളികൾ, എന്നീ വിഭാഗങ്ങൾക്ക് ഫീസ്  ആനുകൂല്യം ഉണ്ട്. ഫോൺ : 8547005052, 9447596129    

Related Topics

Share this story