Times Kerala

 എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 
കളക്ടേഴ്‌സ് സൂപ്പർ 100: പ്രവേശന പരീക്ഷ ജൂലായ് 12ന് 
 കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ എറണാകുളം (0484 2575370,  8547005097) ചെങ്ങന്നൂർ (0479 2454125, 8547005032), അടൂർ  (0473 4230640, 8547005100),   കരുനാഗപ്പള്ളി (0476 2665935, 8547005036),  കല്ലൂപ്പാറ (0469 2678983, 8547005034),  ചേർത്തല (0478 2553416, 8547005038), ആറ്റിങ്ങൽ (0470 2627400, 8547005037),  കൊട്ടാരക്കര (0474 2453300, 8547005039) എന്നിവിടങ്ങളിൽ  പ്രവർത്തിക്കുന്ന എഞ്ചിനീയറിങ് കോളജുകളിലേയ്ക്ക് 2024- 25 അധ്യയന വർഷത്തിൽ എൻ.ആർ.ഐ. സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ  https://nri.ihrd.ac.in എന്ന  വെബ്‌സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ട്‌സ് പ്രകാരമുള്ള) ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ജൂലൈ 5ന് രാവിലെ  10 മണി മുതൽ ജൂലൈ 26ന് വൈകിട്ട്  5 മണിവരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്ട്രേഷൻ ഫീസ് ഓൺലൈനായോ/ ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 29ന് വൈകുന്നേരം 5 മണിക്ക് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾ 8547005000 എന്ന ഫോൺ നമ്പറിലും  ഐ.എച്ച്.ആർ.ഡി. വെബ്‌സൈറ്റായ www.ihrd.ac.in മുഖാന്തിരവും  ലഭ്യമാണ്.  

Related Topics

Share this story