ത്രിവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനം
Sep 17, 2023, 23:50 IST

2023-24 ലെ ത്രിവത്സര എൽ.എൽ.ബി കോഴ്സിൽ കേരളത്തിലെ നാലു സർക്കാർ ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും, 10 സ്വകാര്യ സ്വാശ്രയ ലോ കേളജുകളിലെ സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ സെപ്റ്റംബർ 15ന് ആരംഭിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സെപ്റ്റംബർ 22ന് രാവിലെ 11 വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. അലോട്ട്മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2525300.